അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ സമ്മാന വിജയിയായത് ഖത്തറിലെ മലയാളി പ്രവാസി യുവാവ്.
അബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്നു ലക്ഷം ദിര്‍ഹം ( ഏകദേശം 62 ലക്ഷം രൂപ) മലയാളി പ്രവാസിക്ക് ലഭിച്ചു.
മലപ്പുറം സ്വദേശി ഷംസീര്‍ കുട്ടിക്കായന്റെപുരയ്ക്കലി(30)നെ തേടിയാണ് ബിഗ് ടിക്കറ്റിന്റെ സൗഭാഗ്യം എത്തിയത്. ദോഹയിലെ സ്വകാര്യ കമ്പനിയിലെ സ്റ്റോക് കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ഷംസീര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്.
500 ദിര്‍ഹം ( ഏകദേശം പതിനായിരം രൂപ) പങ്കു ചേര്‍ന്ന് ചെലവഴിച്ചാണ് ഷംസീറും കൂട്ടരും ബിഗ് ടിക്കറ്റ് എടുത്തത്. ഇവരില്‍ പലരും അവരാല്‍ കഴിയുന്ന തുകയാണ് ടിക്കറ്റിനായി നല്‍കിയത്. സമ്മാനത്തുക ആനുപാതികയമായി വീതിച്ച് എടുക്കുമെന്ന് ഷംസീര്‍ അറിയിച്ചു.
ഉപരിപഠനത്തിനായി ലണ്ടനില്‍ പോകണമെന്നും മാനേജര്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിക്കണമെന്നുമാണ് ആഗ്രഹമെന്നും ഷംസീര്‍ പറഞ്ഞു. പഠന ചെലവിലേക്കായും നാട്ടിലെ കടങ്ങള്‍ വീട്ടാനും ഈ തുക ഉപയോഗിക്കുമെന്നും ഷംസീര്‍ പറഞ്ഞു.
നേരത്തെ, യുഎഇയിലായിരുന്ന ഷംസീര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഖത്തറിലാണ് ജോലി നോക്കുന്നത്.
2017 ല്‍ യുഎഇയില്‍ ജോലി നോക്കുമ്പോള്‍ മുതല്‍ ഭാഗ്യ പരീക്ഷണം തുടങ്ങിയ ഷംസീര്‍ ഖത്തറില്‍ എത്തിയിട്ടും കൂട്ടുകാരുമൊത്ത് ഇതു തുടരുകയായിരുന്നു.
മാര്‍ച്ച് പതിനാലിന് ഷംസീര്‍ ഓണ്‍ലൈനായി വാങ്ങിയ 114747 എന്ന ടിക്കറ്റിനാണ് സമാനം അവിശ്വസീനയം ഇതെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും ഇത് തികച്ചും ഭാഗ്യകടാക്ഷമാണെന്നും സമ്മാന വിവരം അറിയിച്ച ബിഗ് ടിക്കറ്റ് അവതാരകയോട് ഷംസീര്‍ പറഞ്ഞു.
ഇത് ഭാഗ്യ വര്‍ഷമാണെന്നും കഴിഞ്ഞ മാസമാണ് ഭാര്യ ഷിഫാന ഒരു കുഞ്ഞിന് ജന്‍മം നല്‍കാന്‍ പോകുകയാണെന്ന വിവരം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇത് ഇപ്പോള്‍ ഇരട്ടി മധുരം നല്‍കുന്ന വാര്‍ത്തയായി ഷംസീര്‍ പറയുന്നു. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഗ്രാന്‍ഡ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഷംസീറിന് ലഭിക്കുമെന്ന് ബിഗ് ടിക്കറ്റ് സംഘാടകര്‍ അറിയിച്ചു.











