കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്. വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി ഉച്ചവരെ 60 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതായാണ് റിപ്പോര്‍ട്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
Also read: ഉദുമ വിഷയം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിന്‍ നിന്നിറങ്ങിപ്പോയി
മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.












