സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 112 പേർ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു. ഇന്നു രോഗം ബാധിച്ചവരിൽ 123 വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിലെ 51 പേർ. സമ്പർക്കം വഴി 204 പേർക്ക്.
കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 129
കൊല്ലം 28
പത്തനംതിട്ട 32
ആലപ്പുഴ 50
കോട്ടയം 7
ഇടുക്കി 12
എറണാകുളം 20
തൃശൂർ 17
പാലക്കാട് 28
മലപ്പുറം 41
കോഴിക്കോട് 12
കണ്ണൂർ 23
കാസർകോട് 17
കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 5
ആലപ്പുഴ 24
കോട്ടയം 9
ഇടുക്കി 4
എറണാകുളം 4
തൃശൂർ 19
പാലക്കാട് 8
മലപ്പുറം 18
വയനാട് 4
കണ്ണൂർ 14
കാസർകോട് 3
ഇതുവരെ 11,693 സാംപിളുകൾ പരിശോധിച്ച. 1,84,112 പേർ നിരീക്ഷണത്തിൽ. ഇന്നു 422 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.