സംസ്ഥാനത്ത് വ്യാഴാഴ്ച 722 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിതരുടെ കാര്യത്തിൽ കുറച്ചു കൂടി വ്യത്യാസം വരികയാണ്. വർധനവാണെന്നു മാത്രം. മാത്രമല്ല, സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 10,325 ആണ്. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്നു വന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 62 പേര്‍. സമ്പർക്കം 481. അതിൽ ഉറവിടം അറിയാത്തത് 34.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം -339
കൊല്ലം – 42
പത്തനംതിട്ട -39
ആലപ്പുഴ – 20
കോട്ടയം -13
എറണാകുളം -57
ഇടുക്കി -26
തൃശൂർ -32
പാലക്കാട് -25
മലപ്പുറം -42
കോഴിക്കോട്-33
വയനാട് -13
കണ്ണൂർ -23
കാസർഗോഡ് -18
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം–1
കൊല്ലം–17
പത്തനംതിട്ട–18
കോട്ടയം–7
ആലപ്പുഴ–13
ഇടുക്കി–6
എറണാകുളം–7
തൃശൂർ–8
പാലക്കാട്–72
മലപ്പുറം–37
കോഴിക്കോട്–10
വയനാട്–1
കണ്ണൂർ–8
കാസർകോട്– 23
കഴിഞ്ഞ 24 മണിക്കൂറിൽ 16,0052 സാംപിളുകൾ പരിശോധിച്ചു. 183900 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 5372 പേരാണ്. ഇതുവരെ ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്‍റിനൽ സർവയലൻസിന്‍റെ ഭാഗമായി 85,767 സാംപിളുകൾ സേഖരിച്ചു. അതിൽ 81,543 എണ്ണം നെഗറ്റീവ്. സംസ്ഥാനത്തെ ഹോട്സ്പോട്ട് 271.











