വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനം.പി ജെ ജോസഫിനേയും, മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്ന് ജോസ് കെ മാണി എംപി.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി രാഷ്ട്രീയ നിലപാട് എടുക്കും.കുട്ടനാട്ടിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം ഇലക്ഷൻ കമ്മീഷൻ്റെ പ്രഖ്യാപനത്തിന് ശേഷം തീരുമാനിക്കും.കേരള കോൺഗ്രസിന്റെയോ, രണ്ടില ചിഹ്നത്തിന്റെയോ മേൽവിലാസത്തിൽ ജോസഫ് വിഭാഗത്തിന് കുട്ടനാട്ടിൽ മത്സരിക്കാൻ കഴിയില്ലന്നും ജോസ് പറഞ്ഞു.