കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ‘രണ്ടില’ അനുവദിച്ച് ഉത്തരവിറക്കി. ജോസഫ് വിഭാഗം ചിഹ്നത്തിനായി പ്രത്യേക അപേക്ഷ നല്‍കണം. അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ചിഹ്നം അനുവദിക്കും.
കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് ചിഹ്നമായി നല്‍കിയത്. പിന്നീടാണ് രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് നല്‍കി കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നത്.











