തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിനുളള അന്തിമ വോട്ടര്‍ പത്രിക ഇന്ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്.
20 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷമ പരിശോധന നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സാധിക്കും. ഡിസംബര്‍ 8,10,14 എന്നീ തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. 16 ന് വോട്ടെണ്ണും.
ഒക്ടോബര്‍ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേരക് കൂട്ടി ചേര്‍ക്കുന്നതിന് ഒരവസരം കൂടി നല്‍കി. അങ്ങനെ പേര് കൂട്ടിച്ചേര്‍ത്തവരുടെ അന്തിമ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കില്ല. സംവരണ മണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ നിവലിലെ ഭരണ സമിതിയുടെ കാലാവധി ഇന്ന് അവസാനിക്കും.