കോഴിക്കോട്: സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മണിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് കോവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്.
ഇതേ സ്‌കൂളില്‍ തന്നെ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാവിനും പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.