തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്ന് കെ.സി വേണുഗോപാല്‍. വെല്‍ഫെയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.വെല്‍ഫയര്‍ പാര്‍ട്ടുയുമായുള്ള ബന്ധം മുല്ലപ്പള്ളി അറിഞ്ഞാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വേണുഗോപാല്‍ വന്നത്.
എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുന്നത് കോണ്‍ഗ്രസിന്റെ അഭിപ്രായം ആണെന്നും തന്റേത് യുഡിഎഫിന്റെ ശബ്ദം ആണെന്നും ഹസ്സന്‍ പറഞ്ഞു.


















