ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 280 മണ്ഡലങ്ങളിലേക്ക് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ ഇന്ന് 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.
രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തെരഞ്ഞെടുപ്പ്. 7 ലക്ഷം ആളുകള്‍ കശ്മീരില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കശ്മീര്‍ താഴ്വരയിലെ 25 ഉം, ജമ്മുവിലെ 18 ഉം മണ്ഡലങ്ങളിലായി ആകെ 296 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.