ശ്രീനഗര്‍ ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു. പ്രാഥമിക തിരിച്ചറിയല്‍ പ്രകാരം ഒരാള്‍ പ്രാദേശിക തീവ്രവാദിയും മറ്റെയാള്‍ പാകിസ്ഥാനിയുമാണെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
Both terrorists neutralised in the ongoing encounter at Anantnag. They belonged to Jaish-e-Mohammed. As per preliminary identification, one was local terrorists and one was Pakistani. Arms and Ammunition also recovered Operation over: Dilbag Singh, J&K DGP (File Pic) pic.twitter.com/yb0dTtaGnq
— ANI (@ANI) July 13, 2020
രാവിലെ 6.40 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അനന്ത്‌നാഗിലെ ശ്രീഗുഫാറ മേഖലയില്‍ ഭീകരരുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടയിലാണ് ആക്രമണം ഉണ്ടായത്. തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സേന തിരിച്ചടിക്കുകയായിരുന്നു.