ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ വലിയ കുറവ് ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. കഴിഞ്ഞ വര്‍ഷം 221 ഭീകരരെ സൈന്യം വധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ വധിച്ച ഭീകരരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
2019ല്‍ ആകെ 157 ഭീകരരെയാണ് വധിച്ചത്. ഭീകരാക്രമണങ്ങളും മറ്റുമായി 594 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ 2020ല്‍ കേസുകളുടെ എണ്ണം 244 ആയി കുറഞ്ഞെന്നും ഇത് വലിയ നേട്ടമാണ്. 2019ല്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന പ്രവണത വലിയ രീതിയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈന്യത്തിന് നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് 2,009 സംഭവങ്ങളാണ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2020ല്‍ ഇത് വെറും 327 ആയി ചുരുങ്ങിയെന്നും കിഷന്‍ റെഡ്ഡി അറിയിച്ചു. 2019 ആഗസ്റ്റ് 5ന് ജമ്മുവിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയിരുന്നു. ഇതിന് ശേഷം കശ്മീരില്‍ ഭീകരരുടെ സ്വാധീനം വലിയ രീതിയില്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.