കാസര്‍കോേട്: പോലീസ് പരിശോധന ശക്തമാക്കിയതോടെ കാസര്‍കോട്ട് ഗതാഗതകുരുക്ക്. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്. കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ പോലീസ് പരിശോധനയെ തുടര്‍ന്ന് ചന്ദ്രഗിരി പാലത്തിലടക്കം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടു.
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെല്ലാം കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായാണ് പരിശോധനയെങ്കിലും ഇത് അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുന്നവരെയും ആംബുലന്‍സുകളെയും കുരുക്കിയാക്കുന്നു.