പാണത്തൂര്‍ വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജ്യണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഗതാഗതമന്ത്രി പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ്കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. സബ്കളക്ടര്‍ മേഘശ്രീക്കാണ് അന്വേഷണ ചുമതല.
ബസപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.രാജേഷ് , രവി , ചന്ദ്രൻ , സുമതി , ജയലക്ഷ്മി, ശ്രേയസ്സ് , ആദർശ് എന്നിവരാണ് മരിച്ചത്. ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റ 34പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും ഗുരുതരാവസ്ഥയിലുള്ള 11പേരെ മംഗലൂരുവിലേക്കും മാറ്റി. കര്‍ണാടക സുള്ള്യ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.












