ഡല്‍ഹി: കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ കര്‍ണാടകയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് കര്‍ണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
നേരത്തെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പരപ്പന അഗ്രഹാര പൊലീസും കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നു. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് തരൂര്‍ അടക്കമുള്ളവരുടെ ട്വീറ്റിനെതിരെ പരാതി നല്‍കിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ അടക്കം എട്ടു പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.