ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂടിക്കട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.
അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ ഓൺലൈൻ ക്ലാസുകൾ വിലക്കിയത്. ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇത്. അതേസമയം ഓൺലൈൻ ക്ലാസ്സുകൾക്ക് ഫീസ് വാങ്ങാൻ പാടില്ലെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു.



















