കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക.
378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക. ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ് പ്രാഥമിക ഇന്‍ഷൂറര്‍. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനിയാണ്.ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്