നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം കപ്പേള തെലുങ്കിലേക്ക്. മലയാളത്തില്‍ അന്ന ബെന്‍ ബെന്‍ അവതരിപ്പിച്ച ജെസ്സി എന്ന കേന്ദ്ര കഥാപാത്രം ബാലതാരമായെത്തിയ അനുഖയാണ് തെലുങ്കില്‍ ചെയ്യുന്നത്. അനിഖ നായികയാകുന്ന ആദ്യ ചിത്രമാകും ഇത്. സിത്താര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.
അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള 2020 മാര്‍ച്ച് ഏഴിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും കോവിഡ് പ്രശ്‌നങ്ങള്‍ കാരണം പ്രദര്‍ശനം നിര്‍ത്തി വച്ചു. പിന്നീട് ജൂണ്‍ 22 ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയും ഉണ്ടായി.
നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ മുസ്തഫ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം.


















