ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്ത്. രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു ട്വിറ്ററിലൂടെയുള്ള വിമര്‍ശനം.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, ദിനംപ്രതി ഉയരുന്ന കോവിഡ് കണക്കുകള്‍, തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ, രാഷ്ട്രീയ യജമാനന്‍മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കപില്‍ സിബല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
No Control Over :
1) Line of Actual Control
2) Worrisome surge in COVID -19 cases
3) Continuing economic slide
4) Students committing suicide
5) Mainstream media serving their political mastersPlay with the ducks
But
Don’t score a DUCK— Kapil Sibal (@KapilSibal) September 8, 2020
താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, എന്നാല്‍ വട്ടപൂജ്യം ആകരുത് ( play with the ducks, But don’t score a Duck ) എന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രി സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കപില്‍ സിബലിന്റെ ഈ ട്വീറ്റ്.