കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളും അടച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഒളവറ, തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ, ചിറ്റാരിക്കല്‍, പാലങ്ങള്‍ അടച്ചു. മുന്നറിയിപ്പില്ലാതെ പാതകള്‍ അടച്ചത് യാത്രക്കാരെ ആശങ്കയിലാക്കി.
കണ്ണൂരില്‍ 818 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതലും വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതില്‍ 465 പേര്‍ക്ക് രോഗം ഭേദമായി. 24,568 പേര്‍ നിരീക്ഷത്തിലാണ്.
ജില്ലയില്‍ ഇതുവരെ 19,818 സാമ്പികളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 17, 822 എണ്ണം നെഗറ്റീവാണ്. 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.











