മുംബൈ: സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മുംബൈ പാക് അധീന കശ്മീര്‍ പോലെയായെന്ന് പറഞ്ഞ കങ്കണയ്‌ക്കെതിതെ കടുത്ത പ്രതിഷേധമാണ് ശിവശേനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോഴിതാ, നടിയെ മാനസിക രോഗി എന്ന് വിളിച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രത്തിലൂടെ അക്രമണം തൊടുത്തുവിട്ടിരിക്കുകയാണ്. മഹാരാഷ്ട്ര മാനസിക രോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ലെന്നാണ് മുഖപത്രത്തില്‍ പറയുന്നത്.
കങ്കണയുടെ പ്രസ്താവന മുംബൈയെയും മറാത്തി ജനതയേയും മുംബൈയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെയും ആക്ഷേപിക്കുന്നതാണ്. മുംബൈയേയും പോലീസിനെയും ഒരു ഭ്രാന്തി അപമാനിക്കുന്നു. അവര്‍ക്ക് മഹാരാഷ്ട്രയില്‍ ജീവിക്കാന്‍ അവകാശമില്ല. പുറത്ത് നിന്നും മുംബൈയില്‍ എത്തി എല്ലാം നേടിയ ഒരാള്‍ക്ക് ഒരിക്കലും പറയാന്‍ കഴിയുന്ന കാര്യമല്ല നടി നടത്തിയിരിക്കുന്നതെന്നും സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ അപലപിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
നേരത്തേ ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് നടിക്കെതിരേ രംഗത്ത് വന്നിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് റൗത്ത് നടിക്കെതിരേ നടത്തിയത്. ഇതിന് പിന്നാലെ ശിവസേനയെ വെട്ടിലാക്കി ബിജെപിയും രംഗത്ത് വന്നിരുന്നു.