മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നു. നിയമവിരുദ്ധ നിര്‍മാണമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ സമര്‍പ്പിച്ചില്ലെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.
ഓഫീസ് പൊളിച്ചുമാറ്റുന്നതിനെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബാന്ദ്ര വെസ്റ്റിലെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനെതിരെയാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കങ്കണയുടെ ഓഫീസ് പൊളിക്കുന്ന ബിഎംസിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉച്ചയ്ക്ക് 12.30 ന് കേസ് കോടതി പരിഗണിക്കും.
കങ്കണ കനത്ത സുരക്ഷയില്‍ മൊഹാലിയില്‍ നിന്ന് മുംബൈയില്‍ പുറപ്പെട്ടു. മൂന്ന് മണിക്ക് മുംബൈയില്‍ എത്തും. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണ് തന്റെ ഓഫീസ് പൊളിക്കലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
I am never wrong and my enemies prove again and again this is why my Mumbai is POK now #deathofdemocracy 🙂 pic.twitter.com/bWHyEtz7Qy
— Kangana Ranaut (@KanganaTeam) September 9, 2020
Babur and his army 🙂#deathofdemocracy pic.twitter.com/L5wiUoNqhl
— Kangana Ranaut (@KanganaTeam) September 9, 2020