മുംബൈ: കങ്കണ മുംബൈ പാലി ഹില്‍സിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ കങ്കണയ്‌ക്കെതിരെ ശിവസേന വന്‍ പ്രതിഷേധമുയര്‍ത്തി. പോലീസ് ആണ് താരത്തെ വീട്ടിലെത്തിച്ചത്. നിലവില്‍ സിആര്‍പിഎഫ് സുരക്ഷാവലയത്തിലാണ് താരം.
വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവ് താക്കറെയോട് കങ്കണ ചോദിച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നത് പോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്ന് കങ്കണ പറഞ്ഞു. താന്‍ നേരിട്ട ക്രൂരതയ്ക്കും ഭീകരതയ്ക്കും എതിരെ രാജ്യത്തെ ജനങ്ങളെ ഉണര്‍ത്തും.
അതേസമയം, കര്‍ണി സേനയും റിപബ്ലിക്കന്‍ പാര്‍ട്ടിയും കങ്കണയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കങ്കണ നടത്തുന്നത് ന്യായത്തിന് വേണ്ടിയുള്ള യുദ്ധമാണെന്ന് കര്‍ണിസേന സംഘടനാ നേതാവ് ജീവന്‍ സോളങ്കി പറഞ്ഞു. അതിനെ പിന്തുണക്കേണ്ടത് ഭാരതത്തിലെ സംഘടനകളുടെ ആവശ്യമാണ്. ശിവസേനയുടെ വെല്ലുവിളി തടുക്കാന്‍ കര്‍ണിസേനക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
https://publish.twitter.com/?query=https%3A%2F%2Ftwitter.com%2FKanganaTeam%2Fstatus%2F1303636961131782147&widget=Tweet
കങ്കണയ്ക്ക് പിന്തുണ നല്‍കി നുറുകണക്കിന് കര്‍ണി സേന പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ശിവസേനക്കാരെക്കാള്‍ കൂടുതല്‍ കര്‍ണി സേന പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്.
Karni Sena members is support of Kangana at the airport right now. The group has reportedly taken responsibility of getting Kangana safely home from the airport.@KanganaTeam pic.twitter.com/NeDSIbvgca
— R Nitheesh (@nitheeshrnayath) September 9, 2020
നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്‍പറേഷന്‍ (ബിഎംസി) പൊളിച്ചുമാറ്റിയിരുന്നു. ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം.
എന്നാല്‍ കങ്കണയുടെ ഹര്‍ജിയില്‍, കെട്ടിടം പൊളിക്കുന്നതു മുംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു ഭാഗം പൊളിച്ചു മാറ്റിയപ്പോഴാണ് കോടതി ഉത്തരവ് വന്നത്. ഇതേത്തുടര്‍ന്ന് ബിഎംസി പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു.
#WATCH: Actor Kangana Ranaut at Mohali International Airport, she will be leaving for Mumbai shortly. pic.twitter.com/nacEgRTyr5
— ANI (@ANI) September 9, 2020
.@mybmc don't have humanism. How she worked hard to build the home but they destroyed building for shameful Act. #DeathOfDemocracy .@KanganaTeam we are ready to welcome you in Mumbai. pic.twitter.com/XfJAAN94uN
— Kangana Ranaut (@Kangana_Army) September 9, 2020