ഡല്‍ഹി: ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഷാഹിന്‍ബാഗിലെ സിഎഎവിരുദ്ധ സമരത്തിലൂടെ ഇന്ത്യയുടെ സമര മുഖമായി മാറിയ 82 കാരി ബില്‍കിസ് ബാനോ ദാദിക്കെതിരെ ആരോപണവുമായി നടി കങ്കണ റണാവത്ത്. 2020 ലെ ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ ദാദി ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന ദാദിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെയാണ് ബില്‍കിസ് ബാനോവിനെതിരെ ഗുരുതരമായ ആരോപണവുമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്.

100 രൂപയ്ക്ക് വേണ്ടി ദാദി സമരത്തില്‍ പങ്കെടുക്കയാണെന്ന ആരോപണമാണ് കങ്കണ ഉന്നയിച്ചത്. ട്വിറ്റര്‍ പേജിലൂടെയാണ് താരം ആരോപണവുമായി രംഗത്തെത്തിയത്. ടെംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ വന്ന അതേ ദാദിയാണിത്. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ പങ്കെടുക്കുമെന്നാണ് കങ്കണ കുറിച്ചത്.
അതേസമയം ആരോപണം വിവാദമായതോടെ കങ്കണ ട്വീറ്റ് വിന്‍വലിക്കുകയും ചെയ്തു. ദാദി സമരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വെച്ച് നിരവധി ആളുകള്‍ ഇത്തരത്തിലുളള ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.











