തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രൊഫ. ആര്‍. ഹേലിയുടെ നിര്യാണം അപരിഹാര്യമായ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ക്ക് വിലപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക രംഗം ആധുനികവല്‍ക്കരിക്കുന്നതില്‍ ആര്‍. ഹേലിയുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കൃഷി ഭവനുകള്‍ക്ക് തുടക്കം കുറിക്കുന്നതിലും ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം സാര്‍വത്രികമാക്കുന്നതിലും വി.വി രാഘവന് വിലപ്പെട്ട പിന്തുണയാണ് ആര്‍. ഹേലി നല്‍കിയത്. ഇടതുപക്ഷ ചിന്താഗതിയുള്ള ജനകീയനായ കാര്‍ഷിക മേഖലക്ക് എന്നും അഭിമാനത്തോടെ മാത്രം കാണാന്‍ കഴിയുന്ന ഒരു വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.












