സംഘടനാ ചുമതല വഹിക്കുന്നവര്‍ മത്സരിക്കുകയാണെങ്കില്‍ ചുമതല ഒഴിയണമെന്ന് സിപിഐ ജനല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതിയ തലമുറയെ കൊണ്ടുവരണം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കാനം പറഞ്ഞു.
Also read: കോട്ടയത്ത് സിപിഐ-കേരള കോണ്‍ഗ്രസ് തര്‍ക്കത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്
മൂന്നുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ക്കും സീറ്റില്ല. വ്യക്തിക്കല്ല, പാര്‍ട്ടിക്കാണ് സ്വാധീനം. വ്യക്തിയുടെ ജയസാധ്യത ആപേക്ഷികം മാത്രമാണ്. മാനദണ്ഡത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിയെ അറിയിക്കാം. പക്ഷേ മത്സരിക്കാനാവില്ലെന്നും കാനം പറഞ്ഞു.














