വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്ന് കാനം രാജേന്ദ്രൻ. ആരാണ് അയച്ചത്, ആർക്കാണ് വന്നത് എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഐ ടി സെക്രട്ടറിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നുള്ളത് പിന്നീടുള്ള കാര്യം. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ.
സ്‌പ്രിംക്ലർ വിവാദത്തിൽ ശിവശങ്കറെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. സ്പ്രിംക്ലറിൽ മന്ത്രിസഭയെ ഇരുട്ടിലാക്കി തീരുമാനമെടുത്തതിനെ എതിർത്തിരുന്നു. ഏത് പ്രതിസന്ധിയും സർക്കാർ അതിജീവിക്കുമെന്ന് കാനം പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഐഎം ആരോപിച്ചു.
എല്‍ഡിഎഫിലും മുഖ്യമന്ത്രിയിലും തങ്ങൾക്ക് പൂർണ വിശ്വാസമാണ്. ദുഷ്പ്രചാരണങ്ങളെ അതിജീവിക്കും ശിവശങ്കറിനെതിരെ ആക്ഷേപം വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. 65 ലെ വിഷയത്തിൽ
സിപിഐഎം രാഷ്ട്രീയം പറഞ്ഞു. തങ്ങളും അതിന് മറുപടി പറഞ്ഞു. അത് രാഷ്ടീയമാണ്. അതിൽ അതൃപ്തിയുടെ പ്രശ്നമില്ല. ആര്‍എസ്പി ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണെന്ന് അവരുടെ നേതാക്കൾ മറക്കരുതെന്ന് കാനം പറഞ്ഞു.