ചെന്നൈ: തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. ആര്യ മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആര്യയെ അഭിനന്ദിച്ചത്.
ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് ഒരുങ്ങുകയാണെന്നും കമല്‍ ഹാസന്‍ കുറിച്ചു.
https://www.facebook.com/iKamalHaasan/posts/232917004866988
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റിട്ടുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 54 വോട്ട് നേടിയാണ് ആര്യാ രാജേന്ദ്രന്‍ മേയറായത്. ബി.ജെ.പിക്ക് 39 വോട്ടുണ്ട്. 9 പേരാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. യു.ഡി.എഫിന്റെ ഒരംഗം വോട്ടെടുപ്പിന് ഹാജരായിരുന്നില്ല. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് ആര്യ.