ഉലകനായകന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ ‘ വിക്രം’ ത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മീശപിരിച്ച് സ്റ്റെലിഷ് ലുക്കില്‍ ‘ആരംഭിക്കലാങ്കളാ’ എന്ന കമല്‍ഹാസന്റെ ഡയലോഗോടു കൂടിയ മാസ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ലോകേഷ് കനകരാജാണ് ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ സംവിധായകന്‍.
കമല്‍ഹാസന്റെ 232ാം മത്തെ സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് വിക്രമിന്. താരത്തിന്റെ
നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.