കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ചൊല്ലി പൃഥ്വിരാജിന്റെ ‘കടുവ’യും മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രവും തമ്മിലുള്ള വിവാദം തുടരുകയാണ്. ഇതിനിടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മുളകുപാടം ഫിലിംസ്. എസ്ജി250 എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പേര് ഉടന്‍ പുറത്തുവിടുമെന്ന് പോസ്റ്ററില്‍ പറയുന്നു.
‘എല്ലാം നഷ്ടപ്പെട്ടവന്റെ കൈയ്യില്‍ ഒന്നേ വേണ്ടൂ, ആയുധം …’ പക’ …
നഷ്ടപ്പെടുത്തിയവനോട് … നശിപ്പിക്കാന്‍ വരുന്നവനോട് …ഒടുങ്ങാത്ത പക …. !’ എന്നാണ് മുളകുപാടം ഫിലിംസ് കുറിച്ചത്. പുലിമുരുകന്‍ പുറത്തിറങ്ങി നാലാം വര്‍ഷം തികയുന്ന ദിവസത്തില്‍ തന്നെ പോസ്റ്റര്‍ പുറത്തിറക്കിയത് ശ്രദ്ധേയമാണ്.’പ്രതികാരം എന്റേത് ഞാന്‍ തിരിച്ചടിക്കും ‘എന്ന തലക്കെട്ടോടെയാണ് സുരേഷ്‌ഗോപി പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
പൃഥ്വിരാജ് നിര്‍മ്മിക്കുന്ന കടുവയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങാനാണ് തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യഥാര്‍ത്ഥ കുറുവച്ചനായ കുരുവിനാല്‍ക്കുന്നേല്‍ അറിയിച്ചു. തന്റെ ജീവിതത്തോട് ചേര്‍ന്ന കഥയാണ് പൃഥ്വിരാജും സുരേഷ് ഗോപിയും തെരഞ്ഞെടുത്തതെന്നും സിനിമയുടെ തിരക്കഥ തനിക്ക് കാണണമെന്നും ആവശ്യപ്പെട്ട് കുറുവച്ചന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ കടുവ സിനിമ ചിത്രീകരണവുമായി മുന്നോട്ട് പോയാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് യഥാര്‍ത്ഥ കുറുവച്ചന്‍ പറയുന്നത്.
https://www.facebook.com/ActorSureshGopi/posts/1861421707333771

















