കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഇരയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചു. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷം സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടിയുടെ ആരോഗ്യ മാനസിക നില പരിശോധിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ അച്ഛന്റെ അടുത്തുനിന്നും മാറ്റി താമസിപ്പിക്കാമെന്നും കോടതി അറിയിച്ചു.