തിരുവനന്തപുരം: യുഡിഎഫും ബിജെപിയും സയാമിസ് ഇരട്ടകളെന്ന് പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളില്‍ എതിരാളികള്‍ക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും മന്ത്രി പറഞ്ഞു.
വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ട് വരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നത്. പ്രതിപക്ഷത്തിന് പരാജയ ഭയമാണെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി പ്രതികരിച്ചു.