മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. യുഡിഎഫിനോടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലീലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു.
സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ റിസല്‍ട്ട് പുറത്തുവന്നതോടെ ഇതെല്ലാം തകിടം മറിയുകയായിരുന്നു.
അതേസമയം, കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു. കൊച്ചി കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് മേയേര്‍ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 518 വോട്ടിന്റെ ലീഡ്. വൈറ്റില ജനത യുഡിഎഫ് സ്ഥാനാര്‍ഥി സോണി ജോസഫ് ജയിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു . കോഴിക്കോട് കോര്‍പറേഷന്‍ പുതിയറ, ചേവരമ്ബലം, ചാലപ്പുറം, തോപ്പയില്‍, ചക്കോരത്ത് കുളം ബി.ജെ.പി ലീഡ്. കോഴിക്കോട് മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ജയം.
ചെങ്ങന്നൂര്‍ നഗരസഭയില്‍ ഒരിടത്ത് കൂടി എന്‍ഡിഎയ്ക്ക് ജയം. ഇതോടെ അഞ്ചിടത്ത് ജയം. തളിപറമ്ബ് നഗരസഭയില്‍ 19 ഇടത്ത് യുഡി എഫ്. 12 ഇടത്ത് എല്‍ ഡി എഫ്. 3 ഇടത്ത് എന്‍ഡിഎയ്ക്കും ജയം . കോഴിക്കോട് ചെക്യാട് പഞ്ചായത്ത് ലീഗ് വിമതന്‍ പി.കെ ഖാലിദ് ജയിച്ചു. പൂണിത്തുറ ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മേഴ്‌സി ടീച്ചര്‍ ജയിച്ചു.