കൊച്ചി: മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഔദ്യോഗിക വാഹനത്തില്‍ രാവിലെ 11.50നാണ് ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. മത ഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.
നേരത്തെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍സല്‍ ജനറലുമായി കെ.ടി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യല്‍.
4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്‌സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. നയതന്ത്ര പാഴ്‌സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.