തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്നും തേടിയെതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനായി വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറയുന്നത്.
വിദേശത്തുനിന്ന് മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, യുഎഇ കോണ്‍സുലേറ്റുമായുളള ബന്ധം എന്നീ വിഷയങ്ങളെക്കുറിച്ചാണ് ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞതെന്നാണ് വിവരം. സ്വപ്‌ന സുരേഷ് അടക്കമുളള പ്രതികളുമായുളള ജലീലിന്റെ സൗഹൃദത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് കരിദിനം ആചരിക്കും.











