മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വിദേശത്തേക്ക് പോയതെന്ന് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കോടി രൂപ സ്വപ്നക്ക് കൈക്കൂലി കൊടുത്തത് സ്ഥിരീകരിച്ചതാണ്. സ്വപ്നയെ മുഖ്യമന്ത്രി എന്തിന് ഔദ്യോഗിക സംഘത്തോടൊപ്പം വിദേശത്തേക്ക് കൊണ്ടുപോയി, മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്ന വിദേശത്ത് പോയതെങ്കിൽ സ്വപന നടത്തിയ ഇടപാടുകളെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചീഫ് പ്രോട്ടോക്കോൾ ഓഫീസർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഷൈൻ ഹഖാണ് കസ്റ്റംസ് ക്ലിയറൻസ് പേപ്പറിൽ ഒപ്പിട്ടിരിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. ഹഖിനെ മറ്റൊരു ചുമതലയിൽ നിയമിച്ചത് എന്തിന് എന്നും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.