തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രിയാണെന്നും സി.എം രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍ എന്നാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണം. നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണം. സിപിഎം അനുഭാവികള്‍ ഇല്ലാത്ത ഡോക്ടര്‍മാരുടെ സംഘം വേണം അദ്ദേഹത്തെ പരിശോധിക്കാന്‍. സി.എം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
രവീന്ദ്രന്റെ കൈയിലെ തെളിവ് പുറത്തുവന്നാല്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നതിനാലാണ് സര്‍ക്കാര്‍ ഈ കളി കളിക്കുന്നത്. പാലരിവട്ടം പാലം അഴിമതി പണം മുസ്ലീംലിഗിന് ലഭിച്ചു. കോണ്‍ഗ്രസ് ലീഗിന്റെ അടിമയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ലീഗും വര്‍ഗീയ ശക്തികളും ചേര്‍ന്ന് യുഡിഎഫിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.