കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് അപകടമെന്ന എ. വിജയ രാഘവന്റെ പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വിജയ രാഘവന്റെ മുതലക്കണ്ണീര്‍ ഭൂരിപക്ഷ സമുദായത്തിന്റെ മുന്നില്‍ വിലപ്പോകില്ല. കാലാ കാലങ്ങളായി ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് എല്‍ഡിഎഫിനുള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ബിജെപി നടത്തുന്ന വിജയ യാത്രയുടെ മുന്നോടിയായി കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശം. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്.