ഡല്‍ഹി: ചെത്തുകാരന്‍ പ്രയോഗത്തെ ന്യായീകരിച്ച് കെ സുധാകരന്‍. താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായിരുന്നല്ലോ? ഒരു തൊഴില്‍ വിഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ എന്താണ് അപമാനം?- സുധാകരന്‍ ചോദിച്ചു.
തൊഴിലാളി നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തില്‍ ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.
സിപിഐഎം ഉന്നയിക്കാത്ത വിഷയം കോണ്‍ഗ്രസ് നേതാവ് ഉന്നയിക്കുന്നതില്‍ സംശയമുണ്ട്. മുഖ്യമന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര വിഷമം?-സുധാകരന്‍ ചോദിച്ചു.