തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വികാരം കൊണ്ടിട്ട് കാര്യമില്ലെന്ന് കെ സുധാകരന്‍ എംപി. ഇതിലും വിമര്‍ശനം നേരിട്ട പ്രസിഡന്റുമാരുണ്ട്. കെ.എം മാണിയുടെ പാര്‍ട്ടിയെ എങ്ങനെയും യുഡിഎഫില്‍ നിലനിര്‍ത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏകോപനമില്ലായ്മയാണ്. ഇത് തുടര്‍ന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കും. സര്‍ക്കാര്‍ കോവിഡ് സാഹചര്യം രാഷ്ട്രീയമായി മുതലെടുത്തു. കലക്ടര്‍മാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.