മാടപ്പള്ളിയില്‍ കല്ലിടാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് ബലപ്രയോഗിച്ച് നീക്കം ചെയ്തു. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍
ചങ്ങാനശ്ശേരി മാടപ്പള്ളി ഭാഗത്ത് കെ റെയില്‍ സര്‍വ്വേയ്ക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര് തടഞ്ഞു. ഉദ്യോഗസഥരെ തടഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു.
സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയാണ് പോലീസ് വാഹനങ്ങളില്‍ കയറ്റിയത്. സത്രീകള്‍ ഉള്‍പ്പടെ ഇരുപതിലധികം പേരെ അറസ്റ്റു ചെയ്തു,.
പോലീസ് പിടിച്ചു കൊണ്ടുപോയവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി.. അറസ്റ്റ് ചെയ്തവരെ വിട്ടയ്ക്കണമെനനാവശ്യപ്പെട്ട് നിരവധി പേര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.
പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി നിയോജക മണ്ഡത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.