പാലക്കാട്: പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ നാലാമത് കെ. ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20 ശനിയാഴ്ച ഓണ്‍ലൈനായി നടക്കും. രാവിലെ 10 മണി മുതല്‍ നടക്കുന്ന മേളയില്‍ 17 മത്സര ചിത്രങ്ങളും 3 മത്സരേതര ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഏറ്റവും നല്ല ചിത്രത്തിന് പതിനായിരം രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. പ്രസിദ്ധ സിനിമാട്ടോഗ്രാഫര്‍ കെ. ജി. ജയനും, ചലച്ചിത്ര നിരൂപക ഡോ. പ്രിയ നായരും അടങ്ങിയ ജൂറിയീണ് അവാര്‍ജേതാക്കളെ തെരഞ്ഞെടുത്തത്.
അതിനുശേഷം ആറാമത് ഇന്‍സൈറ്റ് ജേതാവായ ശ്രീമതി വാസന്തി ശങ്കരനാരായണന് ഇന്‍സൈറ്റ് അവാര്‍ഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഇന്‍സൈറ്റ് അവാര്‍ഡ്. പ്രസിദ്ധ ചലച്ചിത്രകാരന്‍ ശ്രീ. എം. പി. സുകുമാരന്‍ നായര്‍, ചലച്ചിത്ര നിരൂപകന്‍ ഡോ. സി. എസ്. വെങ്കിടേശ്വരന്‍, ഇന്‍സൈറ്റ് ജനറല്‍ സേക്രട്ടറി ശ്രീ. മേതില്‍ കോമളന്‍കുട്ടി എന്നിവരടങ്ങന്ന ജൂറിയണ് ഇന്‍സൈറ്റ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
തുടര്‍ന്ന് നടക്കുന്ന മോഹനസമൃ തിയില്‍ സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇന്‍സൈറ്റ് ഭാരവാഹികളായ കെ. ആര്‍. ചെത്തല്ലൂര്‍, സി. കെ. രാമകൃഷ്ണന്‍, കെ. വി. വിന്‍സന്റ്, മാണിക്കോത്ത് മാധവദേവ്, മേതില്‍ കോമളന്‍കുട്ടി അന്നിവരാണ് മേളക്ക് നേതൃത്വം നല്‍കുന്നത്. മേള സൗജന്യമായി www.insightthecreativegroup.com എന്ന ലിങ്കിലൂടെ കാണാവുന്നതാണ്.