കോഴിക്കോട്: കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തും. കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് കോവിഡ് പരിശോധന. കോഴിക്കോട് ജില്ലാ കലക്ടറാണ് നിര്‍ദേശം നല്‍കിയത്. വിവാഹത്തില്‍ പങ്കെടുത്തശേഷം മുരളീധരന്‍ പിന്നീട് പലയിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. 102 വയസുള്ള ഗുരു ചേമഞ്ചേരിയേയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കാണ് സ്വന്തം വിവാഹചടങ്ങുകള്‍ക്കിടെ രോഗബാധ ഉണ്ടായത്. വിവാഹശേഷം ഇദ്ദേഹം ആശുപത്രിയില്‍ എത്തിയിരുന്നില്ല.











