തലശ്ശേരി: വടകര എംപി കെ മുരളീധരന്റെ കോവിഡ് ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഡോക്ടറുടെ വിവാഹച്ചടങ്ങില്‍ എം.പി പങ്കെടുത്തിരുന്നു. ഡോക്ടര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് മുരളീധരന്‍ നിരീക്ഷണത്തിലായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
Also read: നേമം ബിജെപിയുടെ ഗുജറാത്തെന്ന് കുമ്മനം രാജശേഖരന്‍; വോട്ടെണ്ണുമ്പോള്‍ കാണാമെന്ന് മുരളീധരന്‍
ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരോടും ഇടപഴകിയവരോടും ക്വാറന്റൈനില്‍ പോകാന്‍ കോഴിക്കോട് ജില്ല കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












