മലപ്പുറം: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ്ബ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ ജനറല്‍ റിപോര്‍ട്ടിങ്ങിന് 25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്കുമായി സഹകരിച്ച് നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് 2019 ആഗസ്റ്റ് ഒന്നു മുതല്‍ 2020 ആഗസ്റ്റ് 31 വരെ കാലയളവില്‍ മലയാള മാധ്യമങ്ങളില്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോര്‍ട്ട്/പരമ്പരകളാണ് പരിഗണിക്കുക.
പത്ര റിപോര്‍ട്ട്/പരമ്പരയുടെ ഒറിജിനലും മൂന്നു കോപ്പിയും അയക്കണം. ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തവയുടെ വീഡിയോ ക്ലിപ്പിങ്സ് ഡി.വി.ഡി ഫോര്‍മാറ്റിലാവണം. ഒരാള്‍ ഒരു എന്‍ട്രിയേ അയക്കാവൂ. ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം ഒക്ടോബര്‍ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് സെക്രട്ടറി, മലപ്പുറം പ്രസ് ക്ലബ്, അപ്ഹില്‍, മലപ്പുറം-676505 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9961248275, 9447443822.
സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ 2019 ആഗസ്റ്റ് മൂന്നിനാണ് ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അടുത്തിടെ, കേസില്‍ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചു.