ജൂനിയറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.സി. രാജു സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഒരു കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ പതിനഞ്ചിലേക്ക് മാറ്റി.




















