ആലപ്പുഴ: കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിയെ പ്രതിചേര്‍ക്കണമെന്ന് കോടതി. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുഷാറിനെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെയും കൂട്ടുപ്രതികളാക്കണമെന്നും കോടതി പറഞ്ഞു. മഹേശന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാരാരികുളം പോലീസ് എഫ്‌ഐആര്‍ ഇടണമെന്നും കോടതി ഉത്തരവിട്ടു.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന മഹേശന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്.