തിരുവനന്തപുരം: ആസിയാന്‍, ഗാട്ട് കരാറുകള്‍ക്കെതിരെ സമരം നടന്നപ്പോള്‍ അതിനെ പുച്ഛിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് നിയമസഭയില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. റബ്ബര്‍ അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു താഴ്ന്നപ്പോഴാണ് ആ കരാറുകളുടെ ദോഷം നേരില്‍ ബോധ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയം കര്‍ഷകരുടെ കാര്‍ഷിക മേഖലയുടേയും നട്ടെല്ലൊടിക്കും. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ശമ്പളക്കാരനല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
Also read: കപ്പല്‍ യാത്രാ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം;ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ കേസ്
സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങളും ഉന്നയിച്ച നുണകള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.












