ചൈനയ്‌ക്കെതിരെ നടത്തുന്ന അടുത്ത മത്സരത്തിലേക്ക് വിജയ തന്ത്രങ്ങള്‍ മെനയുകയാണ് പരിശീലകന്‍ റെനാര്‍ഡ്
റിയാദ് : അടുത്ത ആഴ്ച നടക്കുന്ന ക്വാളിഫൈയിംഗ് മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാല്‍ സൗദി ഫുട്‌ബോള്‍ ടീം ചരിത്രമെഴുതും. ഗള്‍ഫ് മേഖലയില്‍ നടാടെ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് പ്രവേശനം നേടുകയെന്നത് സൗദിയുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായിരിക്കുയാണ്.
ചൈനയെ പരാജയപ്പെടുത്തിയാല്‍ 2022 ലോകകപ്പ് ടൂര്‍ണമെന്റില്‍ സൗദിയുടെ സ്ഥാനം ഉറപ്പിക്കാം.
ലോകകപ്പില്‍ സൗദിയുടെ ആറാമത്തെ പ്രവേശനമാകും ഇത്. ടീമിന്റെ പരിശീലകന്‍ ഹെര്‍വ് റിനാര്‍ഡ് ഇക്കുറി കടുത്ത വാശിയിലാണ്. തന്ത്രങ്ങള്‍ മെനഞ്ഞ് ചൈനയെ തറപ്പറ്റിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.
മാര്‍ച്ച് 26 നാണ് വാശിയേറിയ മത്സരം നടക്കുക. ഇതിനായി ശക്തമായ സ്‌ക്വാഡിനെയാണ് കോച്ച് ഇറക്കുക. ഒക്ടോബറില്‍ നടന്ന എവേ മത്സരത്തില്‍ 3-2 ന് ചൈനയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി.
കോവിഡിനെ തുടര്‍ന്ന് വീണ്ടും ലോക്ഡൗണ്‍ ഉള്ളതിനാല്‍ മത്സരം ഷാര്‍ജയിലാണ് നടക്കുക. ദേശീയ ടീം ഇപ്പോള്‍ അബുദാബിയിലാണ് പരിശീലനം നടത്തുന്നത്.
ടീമിലെ ചില അംഗങ്ങളെ പരിക്കുകള്‍ അലട്ടുന്നത് സൗദിയെ വലയ്ക്കുന്നുണ്ട്. എന്നാലും റിസര്‍വ് കളിക്കാര്‍ വരെ ഇക്കുറി ടീമിന്റെ ശക്തി വിളിച്ചോതുന്നവരായിരിക്കുമെന്നാണ് സൗദി ഫുട്‌ബോള്‍ പ്രേമികള്‍ കരുതുന്നത്.













