മകനായ ജൂനിയര്‍ ചിരുവിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നസ്രിയ. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ എന്നാണ് നസ്രിയ കുറിക്കുന്നത്. കഴിഞ്ഞ ദിവസം മകനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ മേഘ്നയും പങ്കുവച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ഭര്‍ത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയര്‍ ചിരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. ഒക്ടോബര്‍ 22 നാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷന്‍ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.




















